Our Legacy — A Century of Healing
നൂറ്റാണ്ടുകൾക്കപ്പുറം ചരിത്രത്തിന്റെ ഇടനാഴികളിലൂടെ. ഏഷ്യാഭൂഖണ്ഡത്തിന്റെ അങ്ങേയറ്റത്തെ തുർക്കിയെന്ന ദേശത്തുനിന്നും കടന്നുവന്ന് ഇന്ത്യയുടെ മനസ്സു കവർന്ന ധീരൻമാരായ കുതിരപ്പടയാളികൾ ആയോധനകലയിലും ഒപ്പം കച്ചവടത്തിലും, ശ്രേഷ്ഠമായ വൈദ്യവ്യത്തിയിലും വിശ്വാസ്യത മുഖമുദ്രയാക്കിയ അവർ റാവുത്തർമാർ എന്നറിയപ്പെട്ടു. പോർക്കളങ്ങളിൽ ശത്രുക്കളെ മുട്ടുകുത്തിക്കാൻ ഇന്ത്യയിലെ നാട്ടുരാജാക്കൻമാർ ആ പടയാളികളെ ഒപ്പം കൂട്ടി. റാവുത്തർമാരുടെ സഹായം ലഭിച്ച യുദ്ധങ്ങളിൽ നാടുവാഴികളും രാജാക്കൻമാരും വിജയക്കൊടി പാറിച്ചു.
തുർക്കിയിൽ നിന്നും പുറപ്പെട്ടവർ ദക്ഷിണേന്ത്യയിലെ പ്രബലമായ വിജയനഗര സാമ്രാജ്യത്തിന്റെയും പിന്നീട് മധുരയിലെ പാണ്ഡ്യ രാജാക്കൻമാരുടെയും കാവൽ ഭടൻമാരായി. ശേഷം എട്ടുവീട്ടിൽ പിള്ളമാരോട് ഏറ്റുമുട്ടാൻ തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ കേരളത്തിന്റെ തെക്കേയറ്റത്തേക്ക് ക്ഷണിച്ചു. അങ്ങനെ പടയാളികളും കാവൽഭടൻമാരും ചികിൽസകരും കച്ചവടക്കാരുമൊക്കെയായി തെക്കൻ മധ്യ കേരളത്തിന്റെ ജീവനാഡികളിലൊന്നായി അവർ പടർന്നു കയറി. കച്ചവടത്തിലും വൈദ്യ ചികിൽസാ രംഗത്തും സൂക്ഷിച്ച അങ്ങേയറ്റത്തെ വിശ്വാസ്യത അവരെ ഏറെ ജനപ്രിയരാക്കി.
ഇങ്ങനെ നൂറ്റാണ്ടുകളായി ധീരതയുടെയും വിശ്വാസ്യതയുടെയും പര്യായമായി ഇന്ത്യൻ മണ്ണിൽ കേളികേട്ട റാവുത്തർ കുടുംബത്തിൻ്റെ ഇങ്ങേയറ്റത്തെ കണ്ണിയിൽ നിന്നും രണ്ട് ആരോഗ്യദായക ഉൽപന്നങ്ങൾ നിങ്ങളെ തേടിയെത്തുകയാണ്. വൈദ്യരംഗത്തെ തലമുറകളുടെ മഹത്തായ പാരമ്പര്യം പേറുന്ന, കേരളത്തിലെ അറിയപ്പെടുന്ന 'ലുഖ്മാനിയ ഹകീം' കുടുംബത്തിൽ നിന്നുമാണിത്.
നൂറ്റാണ്ട്
Today
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. രോഗശമനത്തിനുള്ള ചെലവേറിയ വഴികൾ തേടുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കലാണ്.
ഈ ഔഷധക്കൂട്ടുകൾ നിങ്ങളുടെ ആരോഗ്യത്തിന്റെ കാവൽക്കാരാവുമെന്നതാണ് ഞങ്ങൾ നൽകുന്ന ഉറപ്പ്.